കൊച്ചി: ട്രോളിംഗ് നിരോധനം ലംഘിച്ച് കടലില്‍ പോകാനുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ശ്രമം ഇത് സംബന്ധിച്ച തര്‍ക്കം രൂക്ഷമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ട്രോളിങ് നിരോധനം ലംഘിച്ച കേരളത്തില്‍ നിന്നുള്ള ബോട്ടുകളെ തീരസംരക്ഷണസേന തിരിച്ചയച്ചു. കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടതിനെ തുടര്‍ന്ന് താക്കീത് നല്കിവിട്ടത്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഫിഷറീസ് മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
. കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി കര്‍ശന നടപടിയില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൊച്ചിയില്‍ നിന്ന് 200 ഓളം ബോട്ടുകളും വള്ളങ്ങളും ഇന്നലെ കടലില്‍ പോയതായി മത്സ്യബന്ധനത്തിന് നേതൃത്വം നല്കിയ സംഘടനകള്‍ അറിയിച്ചു. ഇവര്‍ ദൂരപരിധി ലംഘിക്കുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ തീര സംരക്ഷണ സേനയെ ഉള്‍പ്പെടെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ഇതിനിടെ ട്രോളിംഗ് നിരോധനത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തീരുമാനിച്ചു. കടലില്‍ പോയ് സമരം നടത്തുമെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എ അറിയിച്ചു.
സംസ്ഥാനത്ത് വര്‍ഷങ്ങളായി ജൂണ്‍ 15 മുതല്‍ 47 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏര്‍പ്പെടുത്താറ്. എന്നാല്‍ മത്സ്യസമ്പത്ത് കാത്തുസൂക്ഷിക്കാനായി ഈവര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 61 ദിവസത്തേക്ക് സമ്പൂര്‍ണ ആഴക്കടല്‍ മീന്‍പിടുത്ത നിരോധനം കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post