ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം സുപ്രീംകോടതി അനുവദിച്ച സാഹചര്യത്തില്‍ നടതുറക്കും മുന്‍പുള്ള ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11.30-ന് ഉന്നതതല യോഗം ചേരും. ഒരുക്കങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിച്ചിട്ടുണ്ട്.
സ്ത്രീകള്‍ കൂടുതലായി വരുമ്പോള്‍ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും, താമസ സൗകര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇതിനായി പുതിയ സംവിധാനങ്ങള്‍ ഒരുക്കേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് വിവാദമായിരുന്നു.
Discussion about this post