കോഴിക്കോട് : വടകരയില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. യുവമോര്‍ച്ചാ വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ നിധിന്റെ വീടിന് നേരെയാണ് ബോബേറുണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. ആക്രമണത്തില്‍ വീടിന്റെ ചുവരുകളും ജനലുകളും തകര്‍ന്നു. സംഭവത്തിനു പിന്നില്‍ സി.പി എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
Discussion about this post