ഭീമാ-കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അറസ്റ്റിലായ അഞ്ച് പ്രവര്‍ത്തകരില്‍ ഒരാളായ ഗൗതം നവ്‌ലാഖയെ വീട്ടുതടവില്‍ നിന്നും മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രാ സര്‍ക്കാര്‍ അപക്‌സ് കോടതിയില്‍ ഇതേ സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു ഗൗതം നവ്‌ലാഖയെ മോചിപ്പിച്ച് കൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍ അഞ്ച് പ്രവര്‍ത്തകരും അറസ്റ്റിലായി അഞ്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഗൗതം നവ്‌ലാഖയ്ക്ക് മോചനം ലഭിച്ചത്.
ഹര്‍ജി ധ്രുതഗതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും മഹാരാഷ്ട്രാ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
Discussion about this post