റാഫേല്‍ കരാറില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ ഏവിയേഷന് വേണ്ടി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് സര്‍ക്കാരും വ്യോമസേനയുമല്ലായെന്ന് വ്യോമസേനാ തലവന്‍ ബി.എസ്.ധനോവ പറഞ്ഞു. ദസോള്‍ ഏവിയേഷനാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് പരിഗണിച്ച് കൊണ്ടിരുന്ന എച്ച്.എ.എല്‍ കമ്പനിക്ക് നല്‍കിയ പല കരാറുകളിലും വിമാനങ്ങള്‍ നല്‍കുന്നതില്‍ എച്ച്.എ.എല്‍ വൈകിയെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് അത്യുന്നത കരുത്ത് പകരുമെന്ന് അദ്ദേഹം വിലയിരുത്തി. റാഫേലിന്റെ കൂടെ റഷ്യയില്‍ നിന്നും വാങ്ങുന്ന എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം കൂടിയാകുമ്പോള്‍ ഇന്ത്യയ്ക്ക് വലിയ കുതിപ്പ് നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസിന്റെ സമ്മര്‍ദ്ദം വകവെക്കാതെയാണ് ഇന്ത്യ റഷ്യയുമായി കരാറില്‍ ഒപ്പിടാന്‍ തയ്യാറാകുന്നത്.
Discussion about this post