ഇന്ത്യയില്‍ നിന്ന് ഏഴ് റോഹിങ്ക്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി തള്ളിയത്.
2012 മുതല്‍ ഇന്ത്യയിലുണ്ടായിരുന്ന ഏഴ് റോഹിങ്ക്യകളെയാണ് മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ചായിരിക്കും സര്‍ക്കാര്‍ ഇവരെ മ്യാന്മറിന് കൈമാറുക.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കിയത്.
Discussion about this post