ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എം.ഡിയും സി.ഇ.ഓയുമായിരുന്ന ചന്ദാ കൊച്ചാര്‍ രാജിവെച്ചു. വീഡിയോകോണ്‍ വായ്പാ കേസില്‍ ചന്ദാ കൊച്ചാര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് രാജിവെച്ചത്. കൊച്ചാറിന്റെ കൂടെ കൊച്ചാറിന്റെ കുടുംബാഗങ്ങളും അന്വേഷണം നേരിടുന്നുണ്ട്.
പുതിയ എം.ഡിയും സി.ഇ.ഓയുമായി സന്ദീപ് ബക്ഷി ചുമതലയേല്‍ക്കുന്നതായിരിക്കും. ഒക്ടോബര്‍ മൂന്ന് മുതലാണ് ബക്ഷി ചുമതലയേല്‍ക്കുക. അഞ്ച് വര്‍ഷക്കാലത്തേക്ക് സന്ദീപ് ബക്ഷി സ്ഥാനത്ത് തുടരും.
അതേസമയം ചന്ദാ കൊച്ചാറിനെതിരെയുള്ള അന്വേഷണം തുടരുക തന്നെ ചെയ്യും. മേയ് 30 മുതല്‍ അന്വേഷണം തീരുന്നത് വരെ ചന്ദാ കൊച്ചാര്‍ അവധിയിലായിരുന്നു.
Discussion about this post