ശബരിമലയില്‍ യുവതി പ്രവേശത്തില്‍ വിശ്വാസികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകനും സിപിഎം അനുയായിയുമായ ആഷിഖ് അബുവിന് പൊങ്കാല.
രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്-എന്നിങ്ങനെയായിരുന്നു ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
”അല്ല സഖാവേ സംഘപരിവാരം എന്ന് പറയുമ്പോ ഈ സഖാക്കളൊക്കെ പെടോ?
അല്ല റോഡില്‍ ഇറങ്ങിയവരില്‍ കുറേ സഖാക്കളേയും കണ്ടിരുന്നു അതോണ്ട് ചോദിച്ചതാ..
ബൈ ദി ബൈ ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിയും നേതാക്കളും മാത്രേ കാണുള്ളു അണികളുണ്ടാവില്ല ‘സഖാവേ”’-എന്നിങ്ങനെയാണ് പോസ്റ്റിന് ലഭിച്ച ഒരു മറുപടി.
മുന്‍കാല സുപ്രിം കോടതി വിധികള്‍ നടപ്പാിലാക്കാന്‍ മുട്ടുവിറച്ച പിണറായി വിജയന്റെ ഉദ്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം എന്നാണ് മറ്റൊരു മറുപടി.
വളരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. സ്വന്തം ഭാര്യയെ പള്ളിയില്‍ കേറ്റി പ്രാര്ത്ഥിച്ചിട്ടുവാ എന്ന രീതിയിലുള്ള പ്രതികരണങ്ങളും പോസ്റ്റിന് ലഭിക്കുന്നു.
https://www.facebook.com/AashiqAbuOnline/photos/a.346311632204619/1170968906405550/?type=3&theater
Discussion about this post