ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്കിയ സാഹചര്യത്തില്‍ വിശ്വാസി സമൂഹം വിധിക്കെതിരെ ആരംഭിച്ചിട്ടുള്ള സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള വ്യക്തമാക്കി. ഇതിന് വേണ്ടി ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ ശ്രീധരന് പിള്ളയുടെ നേത്യത്വത്തില്‍ ഇന്ന് കോട്ടയത്ത് വച്ച് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും.
സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കില്ലായെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും എടുത്തിരിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയും, മഹിളാ വിഭാഗമായ ഭാരതീയ മഹിളാമോര്‍ച്ചയും സമരരംഗത്താണ്. ഇന്ന് ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു.
ശബരിമല ക്ഷേത്രത്തിനെതിരെയുള്ള നിലപാടില്‍ നിന്നും എത്രയും വേഗം സര്‍ക്കാര്‍ പിന്‍വാങ്ങി റിവ്യു ഹര്‍ജി നല്കാന് തയ്യാറാവണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
Discussion about this post