അട്ടപ്പാടി: മാവോയിസ്റ്റ് നേതാവ് ഡാനിഷ് അട്ടപ്പാടിയില്‍ പൊലീസിന്റെ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ ഇയാള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുമുണ്ട്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഡാനിഷിന്റെ പ്രവര്‍ത്തനം.ഡാനിഷിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്തുവരികയാണ്.
വയനാട് ,നിലമ്പൂര്‍ മേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഡാനിഷ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കായി പോലിസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡാനിഷ് പോലിസ് പിടിയിലാകുന്നത്.
Discussion about this post