ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നാല് സീറ്റിലേക്ക് ചുരുങ്ങുമെന്ന് സീ വോട്ടര്‍ സര്‍വ്വേ. കേരളത്തില്‍ നിന്ന് സിപിഎം നയിക്കുന്ന എല്‍ഡിഎഫ് നാല് സീറ്റ് നേടുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. കേരളത്തില്‍ യുപിഎ 16 സീറ്റ് നേടും. ബിജെപി ഉള്‍പ്പടെ മറ്റ് കക്ഷികള്‍ക്ക് കേരളത്തില്‍ ജയസാധ്യത ഇല്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. നിലവില്‍ ലോകസഭയില്‍ ഒമ്പത് സീറ്റുകളാണ് സിപിഎമ്മിനുള്ളത്. ഇത് നാലായി ചുരുങ്ങുമെന്നാണ് സര്‍വ്വേ പറയുന്നത്. ഡല്ഹിപശ്ചിമ ബംഗാളില്‍ 16 സീറ്റ് ബിജെപി നേടും. 25 സീറ്റ് ടിഎംസിയും കരസ്ഥമാക്കും. സിപിഎം ഉള്‍പ്പടുന്ന സഖ്യത്തിന് സീറ്റൊന്നും സര്‍വ്വേ പ്രവചിക്കുന്നില്ല.
https://braveindianews.com/05/10/180483.php
രാജസ്ഥാനിലും, മധ്യപ്രദേശിലും ബിജെപി മുന്നേറുമെന്നും ജ സര്‍വ്വേ പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മികച്ച ജയം നേടും. യുപിയില്‍ ചെറിയ തിരിച്ചടിയുണ്ടാകുമെങ്കിലും ഡല്‍ഹിയില്‍ ബിജെപി തൂത്തുവാരും. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ബിജെപി മുന്നേറും. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ 18 എണ്ണം എന്‍ഡിഎ നേടുമ്പോള്‍, യുപിഎ ഏഴ് സീറ്റുകളില്‍ ഒതുങ്ങും. ജെഡിഎസിന് മൂന്ന് സീറ്റുകളാണ് ലഭിക്കുക. ഒഡീഷയില്‍ ബിജെപി 13 സീറ്റുമായി മുന്നേറും. ബിജെഡി ആറ് സീറ്റ് നേടുമ്പോള്‍ യുപിഎ രണ്ടിലൊതുങ്ങും. രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റുകളില്‍ 18 ഉം എന്‍ഡിഎ നേടും.
യുപിയില്‍ വ ിശാലസഖ്യം വന്നാല്‍ ബിജെപി 36 സീറ്റുകളില്‍ ഒതുങ്ങും, വിശാലസഖ്യം 4 2 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎയ്ക്ക് രണ്ട് സീറ്റേ നേടാനാവു.
ഗുജറാത്ത് എന്‍ഡിഎ തൂത്തുവാരുമെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. 24 സീറ്റാണ് അവര്‍ നേടുക. യുപിഎ രണ്ടിലൊതുങ്ങുമെന്നും സര്‍വ്വേ പറയുന്നു. ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപി ജയിക്കുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
Discussion about this post