ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി സംബന്ധിച്ച നിലപാട് വ്യക്തമാക്കി ബിജെപി മുഖപത്രമായ ജന്മഭൂമി. വിധിയെ പിന്തുണച്ചുള്ള ലേഖനം കഴിഞ്ഞദിവസം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണം. അതേസമയം, സമൂഹത്തിലെ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട ധാര്‍മ്മിക ചുമതല ജന്മഭൂമിക്കുണ്ട്. ‘ജസ്റ്റിസ് കെ.ടി. തോമസ്, സ്വാമി ചിദാനന്ദപുരി, അഡ്വ. കെ.രാംകുമാര്‍ തുടങ്ങിയവരുടേയും വിവിധ മത, സാമൂഹ്യ സംഘടനാ നേതാക്കളുടേയും അഭിപ്രായങ്ങള്‍ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസമൂഹത്തിലെ തന്നെ മറ്റൊരു വിഭാഗം കോടതിവിധിയെ ന്യായീകരിക്കുന്നവരുമാണെന്ന വസ്തുത കാണാതിരിക്കരുത്. അവരുടെ കാഴ്ചപ്പാടും പ്രസിദ്ധീകരിക്കേണ്ടതാണെന്നു ഞങ്ങള്‍ കരുതുന്നു. ഇതിനര്‍ത്ഥം ആ കാഴ്ചപ്പാട് ജന്മഭൂമി സ്വീകരിക്കുന്നു എന്നല്ലെന്നും പത്രം മാനേജിംഗ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍ വിശദീകരിക്കുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമോ എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ആദ്ധ്യാത്മികാചാര്യന്മാര്‍, സമുദായ നേതാക്കള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാകണം.ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമോ എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ആദ്ധ്യാത്മികാചാര്യന്മാര്‍, സമുദായ നേതാക്കള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാകണം. പ്രാദേശികമായി നിലനില്‍ക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍ ആദരിക്കപ്പെടണമെന്നും ജന്മഭൂമി നിലപാട് വ്യക്തമാക്കുന്നു.
ജന്മഭൂമിയുടെ നിലപാട്
പത്രത്തിന്റെ അഭിപ്രായം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതു തന്നെയാണ്. ഇക്കാര്യം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായ സ്ഥിതിക്ക് ഒരിക്കല്‍ക്കൂടി ജന്മഭൂമി അതിന്റെ നിലപാട് അടിവരയിട്ട് പറയട്ടെ.
ഒന്ന്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമോ എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ആദ്ധ്യാത്മികാചാര്യന്മാര്‍, സമുദായ നേതാക്കള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാകണം.
രണ്ട്: പ്രാദേശികമായി നിലനില്‍ക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍ ആദരിക്കപ്പെടണം. ഭക്തജനങ്ങളുടെ വിശ്വാസങ്ങളും വികാരങ്ങളും പരിഗണിക്കാതെ അധികാരങ്ങള്‍ ഉപയോഗിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് സ്വാഭാവികമായും കാരണമാകും.
മൂന്ന്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമോ എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ആദ്ധ്യാത്മികാചാര്യന്മാര്‍, സമുദായ നേതാക്കള്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാകണം.
നാല്: അതേസമയം, സമൂഹത്തിലെ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട ധാര്‍മ്മിക ചുമതല ജന്മഭൂമിക്കുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ്, സ്വാമി ചിദാനന്ദപുരി, അഡ്വ. കെ.രാംകുമാര്‍ തുടങ്ങിയവരുടേയും വിവിധ മത, സാമൂഹ്യ സംഘടനാ നേതാക്കളുടേയും അഭിപ്രായങ്ങള്‍ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഹിന്ദുസമൂഹത്തിലെ തന്നെ മറ്റൊരു വിഭാഗം കോടതിവിധിയെ ന്യായീകരിക്കുന്നവരുമാണെന്ന വസ്തുത കാണാതിരിക്കരുത്. അവരുടെ കാഴ്ചപ്പാടും പ്രസിദ്ധീകരിക്കേണ്ടതാണെന്നു ഞങ്ങള്‍ കരുതുന്നു. ഇതിനര്‍ത്ഥം ആ കാഴ്ചപ്പാട് ജന്മഭൂമി സ്വീകരിക്കുന്നു എന്നല്ല.
ശബരിമല പ്രശ്നത്തില്‍ പത്രത്തിന്റെ നിലപാട് സുവ്യക്തമാണ്. അത് തന്നെയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രകടിപ്പിച്ചിട്ടുള്ളതും. ജന്മഭൂമി, ഹിന്ദുഐക്യത്തിനും രക്ഷയ്ക്കും വേണ്ടി നിലനില്‍ക്കുന്ന പത്രമാണ്. അക്കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമേയില്ലെന്നും മാനേജിംഗ് എഡിറ്റര്‍ വ്യക്തമാക്കുന്നു
Discussion about this post