ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കുറെയേറെ കാലമായി ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു. ഈ അവശ്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഇതാണ് കോടതി തള്ളതിയത്
ഇതിന് മുമ്പ് ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി നിരവധി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പത്ത് ലക്ഷം കത്തുകള്‍ സമാഹരിച്ച് കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. എന്നാല്‍ ഈ മാര്‍ച്ച് പോലീസ് തടയുകയായിരുന്നു.
കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയിലെ ക്രമസമാധാനപാലനവും സുരക്ഷയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ്. ഇത്തരം വിഷയങ്ങളില്‍ പരിഷ്‌കാര നടപടികള്‍ കൊണ്ടുവരണമെന്നതാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം.
Discussion about this post