കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 61 ദിവസത്തെ ട്രോളിങ് നിരോധനത്തിനെതിരെ മത്സ്യബന്ധനത്തൊഴിലാളികളുടെ നിയമലംഘന സമരം. കടലില്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം നടത്തരുതെന്ന കേന്ദ്ര നിര്‍ദ്ദേശം മറികടന്നാണ് സമരം നടത്തുന്നത്. ടിഎന്‍ പ്രതാപന് എംഎല്‍എയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മത്സ്യത്തൊഴിലാളികള്‍ സമരത്തിലേയ്ക്കു നീങ്ങിയ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി തീരദേശ സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി അറിിയിച്ചിട്ടുണ്ട്.
Discussion about this post