ശബരിമലയിലെ യുവതിപ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് . ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്കാന് വനിതാ പോലീസിനെ നിയോഗിച്ചു കൊണ്ടുള്ള ആദ്യ പട്ടിക തയ്യാറാക്കി .
നാല്പതംഗ വനിതാ ജീവനക്കാരുടെ പട്ടിക പത്തനംതിട്ട ജില്ലാ പോലീസ് മേധാവി തയ്യാറാക്കി . എത്രയും വേഗം ഇവരോട് ഡ്യൂട്ടിക്ക് തയ്യാരാകുവാന് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട് .
ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാരും ഡിജിപിയും അറിയിച്ചിരുന്നു . ഇതിന്റെ ഭാഗമായി വനിതാ പോലീസ്ക്കാരെ വിട്ടു തരണമെന്ന് അയല്‍ സംസ്ഥാനങ്ങളോട് ഡിജിപി ആവശ്യപ്പെട്ടിരുന്നു .
സ്വമേധയാ ഡ്യൂട്ടിക്ക് തയ്യാറാകുന്ന വനിതാപോലീസുക്കാരെ മാത്രമേ ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് അയക്കുകയുള്ളൂവെന്ന് ഡിജിപി വ്യക്തമാക്കി .
ശബരിമലയിലെ മാസ പൂജ സമയത്തും മണ്ഡല മകരവിളക്ക് തീർത്ഥാടന സമയത്തും, ദേവസ്വം ബോർഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്മെന്റെ വഴി എത്തിയ താൽകാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
Discussion about this post