ഇന്ത്യയുടെ സ്വന്തം ഭൂതല മിസ്സൈലായ പ്രിഥ്വി രണ്ടിന്റെ രാത്രി പരീക്ഷണം വീണ്ടും വിജയിച്ചു . രണ്ടാഴ്ച്ചയ്ക്കിടയില്‍ ഇത് രണ്ടാമത്തെ പരീക്ഷണമാണ് നടത്തുന്നത് . ഡി.ആര്.ഡി.ഒയും , സ്ട്രാറ്റജിക്ക് ഫോഴ്സ് കമാന്‍ഡും സംയുക്തമായിട്ടാണ് പരീക്ഷണം നടത്തിയത് .
ശനിയാഴ്ച രാത്രി 8.35 നാണ് പരീക്ഷണം നടന്നത് . മിസ്സൈലിന്റെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി രാത്രിയില്‍ പരീക്ഷണം തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . പ്രിഥ്വി രണ്ട് മിസ്സൈലിന് 350 കിലോമീറ്റര്‍ ദൂരപരിധിയുണ്ട് . ആയിരം കിലോഗ്രാം വരെ വഹിക്കുവാനും സാധിക്കും .
ചാന്ദിപ്പൂരിലെ മൊബൈല്‍ വിക്ഷേപണിയില്‍ നിന്നുമാണ് മിസ്സൈല്‍ വിക്ഷേപണം നടത്തിയത് . നിരവധി പരീക്ഷണങ്ങള്‍ വിജയിച്ചതിനു ഒടുവില്‍ 2003 ലാണ് പ്രിഥ്വി രണ്ട് സേനയുടെ ഭാഗമായത് .
Discussion about this post