ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല ആചാര സംരക്ഷണ സമിതി നിലയ്ക്കലില്‍ പര്ണശാലകെട്ടി രാപ്പകല്‍ സമരം തുടങ്ങി .
ശബരിമലയുടെ വിശ്വാസങ്ങളെ മുഴുവനായി തകര്‍ക്കുന്ന ആചാരവിരുദ്ധ നീക്കം ഭക്തര്‍ക്ക് മാനസികമായി വേദനയുളവാക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സമരസമിതി പറഞ്ഞു . കേരളം മുഴുവന്‍ പ്രതിഷേധമുയര്‍ന്നിട്ടും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കുന്ന അനുകൂലമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലയെന്നു സമരസമിതി ചൂണ്ടിക്കാട്ടുന്നു .
സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും , നല്കിയ സത്യവാങ്മൂലം വസ്തുതാവിരുദ്ധമാണെന്നും സമരസമിതി ആരോപിച്ചു . ആചാരം ലംഘിച്ചു കടന്നു വരുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കുമെന്നും സമരസമിതി വ്യക്തമാക്കി .
Discussion about this post