റഷ്യയുമായി ഇന്ത്യ എസ്-400 മിസൈലുകളുടെ കരാറില്‍ ഒപ്പിട്ട സാഹചര്യത്തില്‍ യു.എസില്‍ നിന്നും ലഭിച്ചേക്കാവുന്ന വിലക്കിനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ സ്വതന്ത്രമായ നയങ്ങളാണെടുക്കുന്നതെന്നും കരാറുമായി ഇന്ത്യ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം റഷ്യയുടെ പക്കല്‍ നിന്നും കമോവ് ഹെലികോപ്റ്ററുകളും മറ്റ ആയുധ സംവിധാനങ്ങളും വാങ്ങാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായി കരാറില്‍ ഒപ്പിട്ട് സാഹചര്യത്തില്‍ യു.എസിന്റെ രാഷ്ട്രീയ നയമനുസരിച്ച് ഇന്ത്യയ്ക്ക് ചില വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. റഷ്യ, ഇറാന്‍, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കാണ് വിലക്കുകള്‍ ബാധകമാകുക.
ആറ് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയതായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ ബഹിരാകാശ സംബന്ധമായ ചില സാങ്കേതിക വിദ്യകളും റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനമായ രീതിയില്‍ ഇന്ത്യയ്ക്ക് ഗുണമുണ്ടാകുന്ന ഏതൊരു സഹകരണത്തിനും രാജ്യം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post