തുലാമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ വനിത പോലീസിനെ സന്നിധാനത്ത് വിന്യസിക്കേണ്ടതില്ലയെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം .
15 നു വനിതാപോലീസ് സന്നിധാനത്ത് എത്തുന്ന തരത്തിലായിരുന്നു ഒരുക്കങ്ങള്‍ . ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ അധികം സന്നിധാനത്തേക്ക് എത്തില്ലയെന്നാണ് പോലീസ് കണക്കുക്കൂട്ടല്‍ .
അതിനാല്‍ സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങള്‍ മാത്രം മതിയെന്നും പമ്പയില്‍ കൂടുതല്‍ വനിതാപോലീസിനെ നിയോഗിക്കുകയും ചെയ്യും .
കൂടുതല്‍ സ്ത്രീകള്‍ എത്തിയാല്‍ മാത്രമേ കൂടുതല്‍ വനിതാ പോലീസ് സന്നിധാനത്തേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം . സ്ത്രീകള്‍ എത്തുന്നതിനു മുന്‍പ് വനിതാ പോലീസ് സന്നിധാനത്തെത്തി പ്രകോപനം സൃഷ്ടിക്കേണ്ടയെന്ന ആലോചനയും പുന:പരിശോധനയ്ക്ക് പിന്നിലുണ്ട് . ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും .
എന്നാല്‍ സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് പോവാന്‍ വനിതാ ജീവനക്കാര്‍ക്ക് പൊതുവേ താത്പര്യമില്ലയെന്നാണ് വിവരം . ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ വനിതാ ജീവനക്കാര്‍ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു .
മണ്ഡലം – മകരവിളക്ക് കാലത്ത് വനിതാജീവനക്കാരെ നിയമിപ്പിക്കണമെന്നു ദേവസ്വം കമ്മീഷണറാണ് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് സര്‍ക്കുലര്‍ പുറത്ത് ഇറക്കിയത് .
Discussion about this post