ത്രിപുരയില്‍ അസമിലെ പോലെ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ചോദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. ത്രിപുരയില്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി അസമിലെ പോലെ പൗരത്വ രജിസ്റ്റര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ത്രിപുര പീപ്പിള്‍സ് ഫ്രണ്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89 കോടി ആളുകളാണു റജിസ്റ്ററില്‍ വന്നത്. ബംഗ്ലാദേശില്‍ നിന്നും അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നുവെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് 1951ലായിരുന്നു അസമില്‍ ആദ്യമായി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത്.
Discussion about this post