സ്വന്തം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ ഭംഗി കൂട്ടുന്നവരെ പിടിക്കൂടുവാനോരുങ്ങി മോട്ടര്‍വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന .
കൊച്ചി നഗരത്തിലുള്ള ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ഇത്തരം മോടി പിടിപ്പിക്കുന്ന ചിത്രപണി കൂടുതല്‍ . ഇത്തരം വാഹനങ്ങള്‍ അപകടത്തിനു കാരണമായി രക്ഷപ്പെടുമ്പോള്‍ നമ്പര്‍ മനസിലാക്കുവാന്‍ പോലും സാധിക്കുന്നില്ല . ചില വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന 3 ,4,6,8,9 എന്നീ നമ്പറുകള്‍ വായിക്കാന്‍ പലപ്പോഴും സാധിക്കാറില്ല എന്ന് അധികൃതര്‍ പറയുന്നു . ഇത്തരമൊരു സാഹചര്യത്തിലാണ് പരിശോധന നമ്പര്‍ പ്ലേറ്റിന്റെ കാര്യത്തില്‍ കൂടി ശ്രദ്ധപതിപ്പിക്കാന്‍ തീരുമാനിച്ചത് .
നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ച് നല്കുന്നവരെയും , വാഹനഡീലര്മാരെയുമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത് . ഇതിനോടൊപ്പം റോഡില്‍ പരിശോധന നടത്തി പിഴ ഈടാക്കുകയും ചെയ്യും .
മോട്ടര്‍ വാഹനനിയമത്തിലെ 117 വകുപ്പ് പ്രകാരം പിഴത്തുക വളരെ കുറവായതിനാല്‍ 39,192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് പിഴത്തുക 2000 മുതല്‍ 5000 രൂപവരെ ഈടാക്കാനാണ് തീരുമാനം . ലൈറ്റ് , മീഡിയം , ഹെവി , പൊതു വാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടു വരിയില്‍ നമ്പര്‍ എഴുതുകയും വേണം . കാര്‍ , ടാക്സി കാര്‍ , എന്നിവയ്ക്ക് മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി . നമ്പര്‍ ചരിച്ചു എഴുതുക , വ്യക്തത ഇല്ലാതിരിക്കുക , പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ് .
Discussion about this post