കൊച്ചി: സമൂഹമാധ്യമത്തിലൂടെ മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവിനെ പോലിസ് അറസ്റ്റു ചെയ്തു. രാഷ്ട്രപിതാവിനെതിരെ അശ്ലീല പരാമര്‍ശം നടത്തി ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിലാണ് സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്സലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്സലിന്റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post