പീഡിപ്പിച്ചെന്ന യുവതിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് വഴിയോര കച്ചവടത്തൊഴിലാളി യൂണിയന് !(സി.ഐ.ടി.യു.) ചേര്‍ത്തല ഏരിയ ഭാരവാഹിയെ സി.പി.എമ്മില്‍നിന്ന് പുറത്താക്കി.വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന കണിച്ചുകുളങ്ങര സ്വദേശിനിയുടെ പരാതി കണക്കിലെടുത്താണ് നടപടി. ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ കരുവ ലോക്കല്‍ കമ്മിറ്റിയാണ് പരാതി ചര്‍ച്ചചെയ്ത് നടപടിയെടുത്തത്.
എക്സ്റേ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ വിവാദചിത്രങ്ങള്‍ പ്രചരിച്ചതും പള്ളിപ്പുറം തെക്കിലും ചേര്‍ത്തല ടൗണ്‍ ഈസ്റ്റിലും പരാതികളുയര്‍ന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ഐ.ടി.യു. നേതാവിനെതിരേ പരാതി ഉയര്‍ന്നത്. നടപടിയ്ക്ക് വിധേയനായ നേതാവ് വിവാഹിതനാണ്.
പാര്‍ട്ടിക്ക് മുന്നില്‍ ഇത്തരത്തിലൊരു പരാതിയെത്തിയപ്പോള്ത്തന്നെ വസ്തുത പരിശോധിച്ച് നടപടിയെടുത്തതായി പാര്‍ട്ടികേന്ദ്രങ്ങള്‍ അറിയിച്ചു.
Discussion about this post