ഡല്‍ഹിയിലെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗെഹ് ലോട്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന 16 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
രണ്ട് കെട്ടിട നിര്മ്മാണ് കമ്പനികളുടെ പേരിലാണ് കേസുള്ളത്. ആദായ നികുതി വകുപ്പിന്റെ ഏകദേശം 30 അന്വേഷകരാണ് കേസന്വേഷിക്കുന്നത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള വൈരാഗ്യമാണ് ഈ റെയ്ഡിലൂടെ നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഇതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ തന്റെയും ഡല്‍ഹി ക്യാബിനറ്റിലെ രണ്ട് മന്ത്രിമാരുടെയും സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത് വഴി ഒന്നും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post