കൊച്ചി: 1950ല്‍ ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആചാരംലംഘിച്ച് സ്ത്രീകള്‍ കയറിയെന്നും, ഇതേ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ തീപിടുത്തം എന്ന് ദേവ പ്രശ്നത്തില്ൃ തെളിഞ്ഞുവെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ലഭ്യമായത്. ‘മലയാളരാജ്യം’ വാരിക, ദേവപ്രശ്നത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച സചിത്ര വിവരണത്തില്‍ ശബരിമലയുടെ തീപ്പിടിത്ത സംഭവത്തെ തുടര്‍ന്നുള്ള വിശദാംശങ്ങളുണ്ട്.
1950ല്‍ നടന്ന തീപിടുത്തത്തെ തുടര്‍ന്ന് കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്, പുലിയൂര് പുരുഷോത്തമന് നമ്പൂതിരി എന്നിവരാണ് ദേവപ്രശ്നം വെച്ചത്. തീപ്പിടിത്തം ‘മാളികപ്പുറങ്ങള്‍’ ചട്ടം ലംഘിച്ച് സന്നിധാനത്തെത്തിയതുമൂലമാണെന്ന് അവര്‍ പ്രശ്നവിധിയായി പറയുന്നു. മാളികപ്പുറങ്ങള്‍ കയറിയ അശുദ്ധി മാറ്റാന്‍ അയ്യപ്പ നിശ്ചയ പ്രകാരം ‘അഗ്നിശുദ്ധി’ വരുത്തുകയായിരുന്നുവെന്നും ‘പ്രശ്നവിധി’യിലുണ്ട്.
ഏഴു പതിറ്റാണ്ട് മുന്‍പ് ശബരിമലയിലുണ്ടായ അഗ്നിബാധയും തുടര്‍ന്ന് നടന്ന അഷ്ടമംഗല പ്രശ്നത്തിന്റേയും ഏറെ സൂക്ഷ്മമായ വിവരങ്ങളടങ്ങിയ വാര്‍ത്ത ശബരിമലയിലെ ആചാരം ഏറെ പഴക്കമുള്ലതാണെന്ന വാദത്തെ ശരിവെക്കുന്നതാണ്. സ്ത്രീ പ്രവേശനം മൂലമുള്ള അശുദ്ധിയാണ് അഗ്നിബാധയ്ക്ക് ഒരു കാരണമായി പറഞ്ഞിരിക്കുന്നത്. സ്ത്രീ പ്രവേശനം പാടില്ലെന്നായിരുന്നു അന്നത്തെ പ്രശ്ന വിധിയെന്നും 1950ല്‍ മലയാള രാജ്യം വാരികയില്‍ വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പത്രപ്രവര്‍ത്തകനായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകശേഖരത്തില്‍നിന്നാണ് ഈ വാരികയും വിവരങ്ങളും മകന് സാജു ചേലങ്ങാട് കണ്ടെത്തത്തിയതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കടപ്പാട്: ജന്മഭൂമി പത്രം
Discussion about this post