പോലീസല്ല , പട്ടാളം വന്നാലും ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ .സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പോലീസിനെയും പട്ടാളത്തെയും ഉപയോഗിക്കാനുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സുധാകരന്‍ പറഞ്ഞു .
ശബരിമലയിലെ വിശ്വാസികളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട് . മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിവാശി ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു .സുന്നികളുടെ പള്ളിയില്‍ സ്ത്രീകളെ കയറ്റണമെന്ന് പറയുന്ന സിപിഎം സംസ്ഥാനസെക്രടറി എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്യുന്നത് .
അയ്യപ്പഭക്തിയെ പ്രകീര്‍ത്തിച്ച് കൊണ്ട് നാടാകെ ജനം ഇളകുന്നത് സര്‍ക്കാര്‍ കാണണം . ആ ആള്‍ക്കൂട്ടത്തെ ആരും സംഘടിപ്പിക്കുന്നതല്ല . ജല്ലിക്കെട്ടില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചത് പോലെ സന്ദര്‍ഭോചിതമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണം .
അയ്യപ്പനെ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോവില്ല . ട്രക്കിംഗ് താത്പര്യമുള്ളത് പോലെയുള്ള സാഹസിക സഞ്ചാരിയെന്ന മനസ്സുമായി നടക്കുന്ന സ്ത്രീകളുണ്ട് അവര്‍ കയറുമായിരിക്കും .
ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം . ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു .
Discussion about this post