സി.പി.ഐ സംഘടിപ്പിച്ച കാല്‍നടയാത്രയെ പരഹിസിച്ചിരിക്കുകയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ജെയിന് രാജ്. ഫേസ്ബുക്കിലാണ് ജെയിന് സി.പി.ഐയെ ട്രോളിയത്. സിപിഐയുടെ കാല്‍നട യാത്രയിലെ ജനപങ്കാളിത്തത്തെയാണ് ജെയിന് രാജ് കളിയാക്കിയത്.
പിണറായിലേക്കുള്ള യാത്രാമധ്യേ കാപ്പുമ്മല്വെച്ച് സിപിഐ നേതാവ് ആകാശത്തേക്ക് നോക്കി പ്രസംഗിക്കുന്നത് കണ്ടുവെന്നും ഏഴുപേര്‍ചേര്‍ന്ന് സെവന്‍സ് ഫുട്ബോളിന് വേണ്ടി ബൂട്ട് കെട്ടുകയാണെന്ന് ആദ്യം കരുതിയെന്നും പരിഹസിച്ചുകൊണ്ടാണ് ജെയിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇത് കൂടാതെ താന്‍ ഒരു ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോള്‍ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന പ്രസംഗിക്കുന്നയാളെയും താന്‍ കണ്ടു എന്ന രീതിയിലും ജെയിന് കാല്‍നടയാത്രയെ പരിഹസിച്ചു.
അതേസമയം ജെയിന്റെ പോസ്റ്റിന് താഴെ അനേകം സി.പി.ഐ പ്രവര്‍ത്തകര്‍ കമന്റുമായും വന്നിട്ടുണ്ട്. സിപിഎമ്മിന്റെ ആളൊഴിഞ്ഞ സമ്മേളനവേദികളുടെ ദൃശ്യങ്ങള്‍ കമന്റായിട്ടാണ് ഇവര്‍ ജെയിനിന് മറുപടി നല്‍കിയത്. ഇത് കൂടാതെ കുറെയേറെ ജനങ്ങള്‍ അണിനിരന്ന സി.പി.ഐയുടെ ജാഥയുടെ ഫോട്ടോകളും ഇവര്‍ കമന്റായി ഇട്ടിട്ടുണ്ട്.
https://www.facebook.com/photo.php?fbid=1874839552594233&set=a.113886012022938&type=3&theater
Discussion about this post