ശബരിലമ വിഷയത്തില്‍ ഹിന്ദു സ്ത്രീകളെ ഉള്‍പ്പെടുത്തി ഹിത പരിശോധന നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും നിലപാടിനെതിരെ എന്‍.ഡി.എ നടത്തുന്ന ലോങ്മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിധിക്കെതിരെ എന്‍.ഡി.എ നടത്തുന്ന യാത്ര വിജയിച്ചു എ്‌നതിന് തെളിവാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണ യോഗം വിളിക്കാനുള്ള എല്‍.ഡി.എഫ് തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ കൊല്ലം ജില്ലയിലെ ചാവറയിലൂടെയാണ് ലോങ്മാര്‍ച്ച് നീങ്ങുന്നത്. ഒക്ടോബര്‍ 15ന് തിരുവനന്തപുരത്താണ് ലോങ്മാര്‍ച്ച് സമാപിക്കുക.
Discussion about this post