ഡല്‍ഹി സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി കൈലാഷ് ഗെഹ്ലോട്ടിന്റെ വസതികളില്‍ നിന്നും 35 ലക്ഷം രൂപ ആദായ നികുതി വകുപ്പ് വീണ്ടെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായ നികുതി വകുപ്പ് ഗെഹ്ലോട്ടിന്റെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തി വരികയായിരുന്നു. പണമായിട്ടും ബിനാമി വസ്തുക്കളെ സംബന്ധിച്ച രേഖകളുമായിട്ടാണ് 35 ലക്ഷം രൂപ വീണ്ടെടുത്തത്.
ഗെഹ്ലോട്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന 16ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ആദായ നികുതി വകുപ്പിന്റെ 30 അന്വേഷകരാണ് റെയ്ഡ് നടത്തിയത്. ഗെഹ്ലോട്ടുമായി ബന്ധപ്പെട്ട രണ്ട് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
റെയ്ഡ് തുടങ്ങിയ വേളയില്‍ ഡല്‍ഹി സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു.
Discussion about this post