ഇന്ത്യന്‍ നേവിക്ക് വലിയ മുന്നേറ്റം നല്‍കിക്കൊണ്ട് ഡീപ് സബ്‌മെര്‍ജന്‍സ് റെസ്‌ക്യൂ വെഹിക്കിളുകള്‍ സ്വന്തമാക്കി ഇന്ത്യ. കടലിന്റെ അടിത്തട്ടില്‍ അപകടത്തില്‍പ്പെടുന്ന അന്തര്‍വാഹിനികളേയോ അതുപോലുള്ള വാഹനങ്ങളേയോ രക്ഷിക്കാന്‍ കഴിവുള്ള ഡീപ് സബ്‌മെര്‍ജന്‍സ് റെസ്‌ക്യൂ വെഹിക്കിള്‍ (DSRV) നിലിവല്‍ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേയുള്ളു. ഈ വാഹനം ഇന്ത്യയ്ക്ക് ലഭിച്ചതോടെ ലോക നാവികശക്തികളോടൊപ്പം ചേര്‍ന്നിരിയ്ക്കുകയാണ് ഇന്ത്യന്‍ നേവിയെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ.ശര്‍മ്മ അറിയിച്ചു.
അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനികളെ രക്ഷിയ്ക്കാനുദ്ദേശിച്ചാണെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉടഞഢ ഉപയോഗിയ്ക്കാമെന്ന് നാവികസേനാവൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിരോധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കും സമുദ്രതടത്തില്‍ വാര്‍ത്താവിനിമയ കേബിളുകള്‍ ഇടുന്നതിനും ഈ വാഹനം ഉപയോഗിക്കാവുന്നതാണ്.
വിമാനമുപയോഗിച്ചാണ് ഈ വാഹനം വേണ്ട സ്ഥലത്തേക്കത്തിക്കുന്നത്. മുംബൈ നേവല്‍ ബെയ്‌സില്‍ നിന്ന് വിമാനത്തില്‍ എവിടെയും എത്തിക്കാന്‍ കഴിയും.
Discussion about this post