ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്കല്‍ ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് എച്ച്.എ.എല്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എച്ച്.എ.എല്ലിലെ തൊഴിലാളികളോട് സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെപ്പറ്റിയും കേന്ദ്ര സര്‍ക്കാരിനെപ്പറ്റിയും പരാമര്‍ശം നടത്തിയിരുന്നു.
തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിച്ചത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാമെന്നും എച്ച്.എ.എല്‍ അധികൃതര്‍ വ്യക്തമാക്കി. റാഫേല്‍ ഇടപാട് നടക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ എച്ച്.എ.എല്ലിന് അവസരം നല്‍കാതെയാണ് റിലയന്‍സിന് അവസരം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇത് മൂലം എച്ച്.എ.എല്ലിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എന്‍.ഡി.എ സര്‍ക്കാര്‍ 27,340 കോടി രൂപയുടെ സപ്ലൈ ഓര്‍ഡറുകള്‍ നല്‍കിയെന്ന് എച്ച്.എ.എല്‍ വ്യക്തമാക്കി. ഇത് കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മറ്റം 7,800 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്ന് എച്ച്.എ.എല്‍ വ്യക്തമാക്കി.
Discussion about this post