എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് തങ്ങള്‍ ഹാക്ക് ചെയ്തതായി ഓണ്‍ലൈന്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും എസ്.ഡി.പി.ഐ ഉപയോഗിച്ച് വിദേശധനസഹായം സ്വീകരിക്കാന്‍ ശ്രമിച്ചുവെന്ന് ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ലെന്നായിരുന്നു മല്ലു സൈബര്‍ സോള്‍ജിയേഴ്സ് നല്കിയ സന്ദേശം.
കണ്ണൂര്‍ ജില്ലയില്‍ മയ്യില്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നാറാത്ത് എസ്.ഡി.പി.ഐ/പി.എഫ്.ഐ പ്രവര്‍ത്തകര്‍ തീവ്രവാദപരിശീലന ക്യാമ്പ് നടത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ എന്‍.ഐ.എ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഇത് കൂടാതെ 2016 ഒക്ടോബര്‍ 6ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആര്.രൂദ്രേഷിനെ കൊലപ്പെടുത്തിയത് തീവ്രവാദപരമായ ഒരു സംഭവമാണെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നുവെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
https://www.facebook.com/permalink.php?story_fbid=2492059751020289&id=1907372899488980&__tn__=K-R
Discussion about this post