ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് മലചവിട്ടാനൊരുങ്ങി കണ്ണൂരിലെ കണ്ണപുരം അയ്യോത്ത് സ്വദേശിയായ രേഷ്മ നിഷാന്ത്. 41 ദിവസം വ്രതമെടുത്ത് അയ്യപ്പദര്‍ശനത്തിന് രേഷ്മ തയ്യാറെടുക്കുന്നത്.
മത്സ്യവും മാംസവും വെടിഞ്ഞ്, ഭര്‍ത്തൃ സാമീപ്യത്തില്‍ നിന്നകന്നാണ് അയ്യപ്പദര്‍ശനത്തിനായി രേഷ്മ തയ്യാറെടുക്കുന്നത്. വര്‍ഷങ്ങളായി മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ടെന്ന് രേഷ്മ പറയുന്നു. സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് രേഷ്മ പേസ് ബുക്കില്‍ കുറിച്ചു.ഇരുമുടിക്കെട്ട് നിറച്ചുതന്നെയാണ് താന്‍ മലയ്ക്കുപോവുകയെന്നും രേഷ്മ പറയുന്നു.
അതേസമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രേഷ്മയുടെ വീടിനുമുന്നില്‍ ഒരുസംഘം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. പോലിസ് സംരക്ഷണം ആവശ്യപ്പെടുമെന്ന് രേഷ്മ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ മലകയറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും രേഷ്മ പറഞ്ഞു. താന്‍ കമ്മ്യൂണിസ്്റ്റാണെന്നും, വിശ്വാസിയാണെന്നും രേഷ്മ പറയുന്നു. സോഷ്യല്‍ മീഡിയയിലും രേഷമ്യക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎമ്മാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും, അയ്യപ്പ ഭക്തര്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്കുന്നു.
Discussion about this post