ഐ.എസ്.ഐ ഗുണനിലവാരമില്ലാത്ത ഹെല്മെറ്റ്കളുടെ വില്പന , നിര്‍മ്മാണം എന്നിവ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില . വഴിയോരങ്ങളില്‍ ഇത്തരം ഹെല്മെറ്റ്കളുടെ വില്പന തകൃതിയായി നടക്കുന്നു . രണ്ട് മാസം മുന്‍പ് ഇറങ്ങിയ ഈ ഉത്തരവ് ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവും കുറഞ്ഞത് രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ .
നിലനിരവാരമുള്ള ഹെല്‍മെറ്റ് ശരിയായരീതിയില്‍ ഉപയോഗിച്ചാല്‍ മരണസാധ്യത 45 ശതമാനം കുറയ്ക്കാനാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് . രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 15,305 ഇരുചക്രവാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത് . അപകടമൂലം 1349 പേര് മരിച്ചതായിട്ടാണ് കണക്കുകള്‍ . കൂടുതല്‍ മരണങ്ങള്‍ക്കുള്ള കാരണം തലയ്ക്ക് ഏല്ക്കുന്ന ക്ഷതമാണ് . ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നു .
വണ്ടിയോടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുന്നുവെങ്കിലും സ്വന്തം തലയെ സംരക്ഷിക്കുന്നതിനേക്കാള്‍ പോലീസില്‍ നിന്നും രക്ഷനേടുന്നതിനായി മാത്രമാണെന്നാണ് ആക്ഷേപം . അതിനായി നിലവാരമില്ലാത്ത ഹെല്‍മെറ്റ് ഉപയോഗിക്കുകയും ജീവന് അപകടത്തിലാക്കുകയും ചെയ്യുന്നു .
Discussion about this post