ഡബ്ലു സി സി യുടെ പത്രസമ്മേളനത്തില്‍ നടി രേവതി നടത്തിയ വെളിപ്പെടുത്തലില്‍ ബാലവകാശ കമ്മീഷനില്‍ പരാതി . പ്രായപൂര്‍ത്തിയാവാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അത് പോലീസിനെ അറിയിച്ചില്ല എന്നതാണ് പരാതി .
രേവതിയെ കമ്മീഷന് വിളിച്ചു വരുത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം .
കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് 17 വയസ്സുള്ള പെണ്‍കുട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് രാത്രി വാതില്‍ മുട്ടി രക്ഷിക്കണമെന്ന് പറഞ്ഞു വെന്നായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍ . 26 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം ഉണ്ടായതെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും രേവതി വികാരാധീനയായി പറഞ്ഞിരുന്നു .
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ പീഡനശ്രമമുണ്ടായത് മറച്ചു വെച്ചതിന് കേസ്എടുക്കണമെന്നവശ്യവുമായി പോലെസില് പരാതി ലഭിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി രേവതി രംഗത്തെത്തി . ലൈംഗീകാതിക്രമം നടന്നിട്ടില്ലെന്നും , പെണ്‍കുട്ടി തന്റെ മുറിയിലേക്ക് പേടിച്ചു വരിക മാത്രമാണ് ഉണ്ടായതെന്നും രേവതിയുടെ വിശദീകരണം .
Discussion about this post