ദേവസ്വം കമ്മീഷണര്‍ സ്ഥാനങ്ങളില്‍ അഹിന്ദുക്കള്‍ക്കും ചുമതല നല്‍കാമെന്ന ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലിജ്യസ് ആക്ടിലെ ദേവസ്വം കമ്മീഷണര്‍ നിയമന ഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമത്തിലെ sec 29 ഹിന്ദു വിശ്വാസങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലിജ്യ സ് ആക്ടിലെ സെക്ഷന്‍ 29 പ്രകാരം ദേവസ്വം കമ്മീഷണറായി അഹിന്ദുവിനെയും നിയമിക്കാം എന്ന സര്‍ക്കാര്‍ തീരുമാനമാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത് .നിയമത്തിലെ ദേദഗതി റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ദേ ദഗതി പ്രകാരം അഹിന്ദുക്കള്‍ ദേവസ്വം ബോര്‍ഡ് തലപ്പത്ത് എത്തിയാല്‍ അത് ഹിന്ദു ആചാരപ്രചരണങ്ങള്‍ക്ക് തടസ്സമാകമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹിന്ദു ആചാരങ്ങള്‍ തകര്‍ക്കാനുള്ള വ്യക്തമായ ഗൂഢാലോചനയാണെന്നും നിയമത്തിലെ പുതിയ ഭേദഗതി ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജി അടുത്തദിവസം ഹൈകോടതി പരിഗണിക്കും
Discussion about this post