1986 ല്‍ ചിത്രീകരിച്ച ” നമ്പിനോര്‍ കെടുവതില്ലൈ” യെന്ന ചിത്രത്തിന് വേണ്ടി പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തെന്ന വാര്‍ത്ത സത്യമല്ലെന്ന് നടി സുധ ചന്ദ്രന് . ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്ന് അവര്‍ പറഞ്ഞു .
ചിത്രത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചതെന്നു സുധചന്ദ്രന് പറഞ്ഞു . ഒരു സ്വകാര്യ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ പ്രതികരിച്ചത് .
കോടതിവിധിയുടെ പേരില്‍ ആചാരങ്ങളെ നിഷേധിക്കാന്‍ ഒരുക്കമല്ല , അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് . ഇപ്പോള്‍ അന്‍പത്തിരണ്ട് വയസ്സായി . അയ്യനെ കാണുവാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാര്‍ ആണെന്നും അവര്‍ പറഞ്ഞു .
Discussion about this post