ഡല്‍ഹി ; മാനനഷ്ടക്കേസുമായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ കോടതിയിലേക്ക് . തനിക്കെതിരെ മീടൂ പ്രചാരണത്തിനു തുടക്കമിട്ട മാധ്യമപ്രവര്‍ത്തക പ്രിയ രമണിയ്ക്കെതിരെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. പ്രമുഖ നിയമസ്ഥാപനമായ കരഞ്ജവാല ആന്‍ഡ് കമ്പനിയിലെ 97 അഭിഭാഷകരാണ് മന്ത്രിക്കു വേണ്ടി വക്കാലത്ത് ഏറ്റിരിക്കുന്നത്. വക്കാലത്തില്‍ ഒപ്പിടുന്ന അഭിഭാഷകരുടെ എണ്ണത്തിന് നിയമപരമായി പ്രസക്തിയില്ലെങ്കിലും കേസില്‍ ശക്തമായി മുന്നോട്ടുപോകുമെന്ന സൂചന നല്‍കാനാണ് ഈ നീക്കം.
തുടര്‍പ്രസ്താവനകളിലൂടെ പ്രിയ രമണി ബോധപൂര്‍വം അപമാനിച്ചതായി പട്യാല ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ സ്വകാര്യ മാനനഷ്ടക്കേസില്‍ അക്ബര്‍ ബോധിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താതെയാണ് അക്ബര്‍ കോടതിയെ സമീപിച്ചത്. വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ അക്ബര്‍ പ്രധാനമന്ത്രിക്കു നേരിട്ടു വിശദീകരണം നല്‍കുമെന്നാണു കരുതപ്പെട്ടിരുന്നത്. മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്നതില്‍ വിവേചനാധികാരമുള്ള പ്രധാനമന്ത്രി അതിനു പിന്നാലെ തീരുമാനമെടുക്കുമെന്നു പാര്‍ട്ടി വൃത്തങ്ങളും സൂചിപ്പിച്ചിരുന്നു.
Discussion about this post