നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) 75ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പി. ഡല്‍ഹി മുതല്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ വരെ ഒക്ടോബര്‍ 21നാണ് ആഘോഷപരിപാടികള്‍ നടക്കുക.
ഐ.എന്‍.എയുടെ മുന്‍ പ്രവര്‍ത്തകരും ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ സൈനികരും ചേര്‍ന്ന് റെഡ് ഫോര്‍ട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതായിരിക്കും. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഇത് കൂടാതെ ഇതേ അവസരത്തില്‍ ആസാദ് ഹിന്ദ് മ്യൂസിയവും മോദി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ ആദ്യ സര്‍ക്കാര്‍ നിലവില്‍ വന്നത് 1947ല്‍ മറിച്ച് ഒക്ടോബര്‍ 21, 1943ലായിരുന്നുവെന്ന് ശ്രീമതി നന്ദിനി സത്പതി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്മാന് സുപര്ണോ സത്പതി പറഞ്ഞു. ആസാദ് ഹിന്ദ് സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ചത് ഇതേ ദിവസത്തില്‍ സിംഗപ്പൂരില്‍ വെച്ചായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആസാദ് ഹിന്ദ് സര്‍ക്കാരിനെ 11 രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ഇത് കൂടാതെ മറ്റ് രാജ്യങ്ങളില്‍ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ എംബസികളുമുണ്ടായിരുന്നു.
ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ട്ട് ബ്ലയറില്‍ 150 അടി നീളമുള്ള ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതായിരിക്കും. ഇത് കൂടാതെ നേതാജിയിടെ പേരില്‍ ഒരു സ്റ്റാമ്പും നാണയവും അദ്ദേഹം ഇറക്കുന്നതായിരിക്കും. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്യും.
അതേസമയം നേതാജി മരണപ്പെട്ട സാഹചര്യങ്ങളെപ്പറ്റിയുള്ള ഫയലുകള്‍ പുറത്ത് വിടണമെന്ന ആവശ്യം പലരും മുന്നോട്ട് വെക്കുന്നുണ്ട്.
Discussion about this post