ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന പശ്ചാത്തലത്തില്‍ റിവ്യു ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന് വ്യക്തമാക്കി. തുടര്‍ ഹര്‍ജി നല്‍കണമെന്ന പ്രസിഡന്റ് എ.പത്മകുമാറിന്റെ അഭിപ്രായത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പാര്‍ട്ടി നോമിനിയായി ദേവസ്വം ബോര്‍ഡില്‍ അധികാരത്തില്‍ വന്ന അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ശബരിമലയില്‍ നടപ്പിലാക്കുമെന്നും നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. നാലാളുകള്‍ ഒരു സ്ഥലത്തെത്തിയാല്‍ അവിടെ പ്രതിഷേധം നടത്താമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒക്ടോബര്‍ 19ന് നടക്കുന്ന യോഗത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ നിന്നും രാജപ്രതിനിധികള്‍ ഇറങ്ങിപ്പോയതിനാലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രായപരിധി നിശ്ചയിച്ചല്ല ഉദ്യോഗസ്ഥരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post