പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടയുമെന്ന ഭീഷണിയുമായി മുന്നോട്ട് വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൂനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര നിശ്ചയിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ 04:30നായിരുന്നു മഹാരാഷ്ട്രാ-പൂനെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശബരിമലയില്‍ യുവതികളെ കയറ്റുന്ന വിഷയവുമായി ബന്ധപ്പെട്ട് മോദിയ്ക്ക് പരാതി നല്‍കുമെന്ന് തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നു.
Discussion about this post