ശബരിലമയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പോലീസും ഈ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
ലൈംഗീക ടൂറിസം നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നും അത് അയ്യപ്പന്റെ തിരുസന്നിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് രാവിലെയായിരുന്നു ആചാരങ്ങല്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ സന്നിധാനത്തേക്ക് കയറാന്‍ ശ്രമിച്ചത്. ഇതില്‍ ഒരാള്‍ മാധ്യപ്രവര്‍ത്തകയും മറ്റേയാള്‍ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകയുമായിരുന്നു. ഇവരെ വലിയ നടപ്പന്തലിന് സമീപം വിശ്വസി സമൂഹം തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ശ്രമമുപേക്ഷിക്കുകയായിരുന്നു.
Discussion about this post