ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല കയറാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം ആരംഭിച്ചു .
ഇവരുടെ ശബരിമലകയറ്റ ശ്രമം വലിയ പ്രതിഷേധങ്ങളാണ് സന്നിധാനത്തുണ്ടാക്കിയത് . പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ എത്തിയ രഹ്നയെ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധമുയര്‍ത്തി തിരിച്ചു അയക്കുകയായിരുന്നു .
ബിഎസ്എന്‍എല്‍ കേരളത്തിന്റെ ചുമതലയുള്ള പിടി മാത്യുവാണ് അന്വേഷണം നടത്തുന്നത് . ബിഎസ്എന്‍എല്‍ ജീവനക്കാരി മനപ്പൂര്‍വം പ്രശ്നമുണ്ടാക്കുവാന്‍ ശ്രമിച്ചതായി കണ്ടെത്തിയാല്‍ സസ്പെന്ഡ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി .
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ കവിതയോടൊപ്പമാണ് രഹ്ന മലകയറുവാനായി എത്തിയത് . താന്‍ വിശ്വാസിയാണെന്നും ഇക്കാര്യം വേറെ ആരും പറയേണ്ടെന്നും തനിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഒരുക്കണമെന്നും രഹ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു . കവിത റിപ്പോര്‍ട്ടിംഗ് ചെയ്യുവാനായി വന്നതാണ് എന്നാണു അറിയിച്ചത് .
കലാപമുണ്ടാക്കാനും മതസ്പര്‍ദ്ധയുണ്ടാക്കാനും ശ്രമമെന്ന് ആരോപിച്ചു രഹ്ന ഫാത്തിമയ്ക്കെതിരെ മഹിളാമോര്‍ച്ച പരാതി നല്‍കിയിട്ടുണ്ട് .
Discussion about this post