കണ്ണൂര്‍; ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടനത്തിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ എത്തുമെന്ന് സൂചന. ഈാസം 27നു ആണ് അമിത്ഷാ കണ്ണൂരിലെത്തുന്നത്. കണ്ണൂരിലെത്തുന്ന അമിത്ഷാ പിണറായിയിലും സന്ദര്‍ശനം നടത്തും വെട്ടേറ്റു മരിച്ച ബിജെപി പ്രവര്‍ത്തകരായ ചോടോന്‍ ഉത്തമന്, മകന് കെ.സി.രമിത്ത് എന്നിവരുടെ പിണറായിയിലെ വസതിയില്‍ അമിത് ഷാ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
2016 ഒക്ടോബര്ബര് 12ന് ആണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത് സിപിഎം ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ സഹോദരിക്കു മരുന്നു വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സിപിഎം ആക്രമകാരികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005ല്‍ രമിത്തിന്റെ പിതാവ് ഉത്തമനും സിപിഎം ആക്രമത്തിലാണ് കൊല്ലപ്പെട്ടത്.
Discussion about this post