ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അദ്ദേഹത്തിന്റെ ജന്മദിനത്തില് ഇന്നത്തെ ചാണക്യന് എന്നാണ് കേന്ദ്ര മന്ത്രി ശ്രീപാദ് നായിക് വിശേഷിപ്പിച്ചത്. ശ്രീപാദ് നായികിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായ്ക്ക് അദ്ദേഹത്തിന്റെ 54ാം ജന്മദിനത്തില് ആശംസകളര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനവും കര്‍ശനത്വവും പാര്‍ട്ടിക്ക് വളരെ വിലപ്പെട്ടതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത് മൂലം പാര്‍ട്ടി ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് ശ്രീപാദ് നായിക് പറഞ്ഞു. ഇത് കൂടാതെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും അമിത് ഷായ്ക്ക് ജന്മദിനാശംസകളര്പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന് വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും ത്രിപുരസുന്ദരീ ദേവിയോട് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ബിപ്ലബ് കുമാര്‍ ദേബ് ട്വിറ്ററിലൂടെ പറഞ്ഞു.
ഇവരെ കൂടാതെ ബി.ജെ.പി വക്താവ് സാമ്പിദ് പത്ര, ബി.ജെ.പി നേതാവ് പൂനം മഹാജന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗായിക ലതാ മങ്കേഷ്കര്‍, ക്രിക്കറ്റ് താരം പാര്‍ഥീവ് പട്ടേല്‍ തുടങ്ങിയവരും അമിത് ഷായ്ക്ക് ആശംസകളര്‍പ്പിച്ചിരുന്നു. എല്ലാവര്ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദിയര്‍പ്പിക്കുകയും ചെയ്തു.
Greetings to @BJP4India President Shri @AmitShah on his birthday. Under Amit Bhai’s leadership, the Party has expanded significantly across India. His rigour and hard work are great assets for the Party. I wish him a long and healthy life.
— Narendra Modi (@narendramodi) October 22, 2018
Birthday Wishes to today's Chanakya Shri @AmitShah ji who is successfully leading the 'Vijay Rath' of our PradhanSevak.His commitment of ideology,value of workers and personal connection to karykartas are key attributes that make him stand out, #HappyBirthdayAmitShah pic.twitter.com/fuQdvW4Bot
— Shripad Y. Naik (मोदी का परिवार) (@shripadynaik) October 22, 2018
#भाजपा के यशस्वी राष्ट्रीय अध्यक्ष आदरणीय श्री @AmitShah जी को जन्मदिन की हार्दिक शुभकामनाएं। माँ त्रिपुरसुंदरी से उनके दीर्घायु एवं श्रेष्ठ स्वास्थ्य की कामना करता हूँ। भारतवर्ष को विश्वगुरु बनाने की दिशा में इसी तरह वे निरन्तर अपना योगदान देते रहें। #HappyBirthdayAmitShah pic.twitter.com/mtpD0t9I2e
— Biplab Kumar Deb (MODI Ka Parivar) (@BjpBiplab) October 22, 2018
Discussion about this post