ശബരിമലവിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി സംബന്ധിച്ച് ശബരിമലയില്‍ ഭക്തരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെ ദേവസ്വംബോര്‍ഡ് ഗൗരവത്തിലാണ് നോക്കികാണുന്നത്. ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യും.
സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച പിന്നിട്ടു.യുവതി പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടെ തുലാമാസപൂജ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. പക്ഷെ സുപ്രീംകോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. പുനപരിശോധനഹര്‍ജി നല്കാന് ആദ്യം തീരുമാനമെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് നിലപാട് മാറ്റുകയായിരുന്നു .
തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്കും, നാടകീയരംഗങ്ങള്ക്കുമായിരുന്നു ശബരിമല സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിശ്വാസികള്‍ക്കനുകൂലമായി തീരുമാനമെടുക്കാന്‍ ബോര്‍ഡി നിര്ബന്ധിതമായിരിക്കകുയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി വിധി ഏതുവിധേനയും നടപ്പിലാക്കാനാണ് താത്പര്യം. ഈ സാഹചര്യത്തിലാണ് ഇന്ന് ബോര്‍ഡ് യോഗം ചേരുന്നത്.
സുപ്രീംകോടതിയില്‍ നിലവിലുള്ള പുനപരിശോധഹര്‍ജികള്‍ സ്വീകരിച്ചാല്‍ ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാകും. മുമ്പ് ഹാജരായ അഭിഭാഷകന് മനു അബിഷേക് സിംഗിവിയെ തന്നെ നിയോഗിക്കനാണ് ബോര്‍ഡ് ആലോചിക്കുന്നത്. ഇന്നത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് ഡല്‍ഹിയിലെത്തി ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സൂചന.
Discussion about this post