ശബരിമലയിലെ യുവതി പ്രവേശന വിധിയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13 നു പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനം സന്തോഷകരമെന്ന് പന്തളം രാജകുടുംബം . അയ്യപ്പന്റെ അനുഗ്രഹമാണിതെന്ന് വിശ്വസിക്കുന്നതായി പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ പ്രതികരിച്ചു .
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13 ന് വൈകിട്ട് മൂന്ന് മണിക്ക് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അറിയിച്ചു .
നിലവില്‍ മൂന്ന് സംഘടനകളാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മ, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), അയ്യപ്പ ധര്‍മ്മ പ്രചാര സഭ എന്നിവയാണ് ആ മൂന്ന് സംഘനടകള്‍.
നവംബര്‍ 16 ന്ആണ് മണ്ഡലമാസ പൂജകള്‍ക്കായി നടതുറക്കുക . മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഹര്‍ജികള്‍ പരിഗണിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്.
Discussion about this post