ഭക്തസമൂഹം റെഡിയാകുന്നത് വരെയെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍ ഫസല്‍ റഹ്മാന്. ഇസ്ലാമായിട്ടും ആരുമറിയാതെ താനും ശബരിമലയില്‍ പോയിട്ടുണ്ടെന്നും 18ആം പടി കയറി അയ്യപ്പസന്നിധിയിലെത്തി അയ്യപ്പദര്‍ശനം നടത്തിയത് ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരനുഭവം തന്നെയായിരുന്നു.
ശരണമന്ത്രങ്ങളുടെ താളലയങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന ഒരു മാസ്മരിക നിര്‍വൃതിയുടെ ഭക്തി സാന്ദ്രമായ ഒരവസ്ഥ.ജീവിതത്തിലിന്നു വരെ അനുഭവിച്ചതില്‍ ഏറ്റവും ശക്തമായ ഭക്തികൊണ്ടുണ്ടാവുന്ന ഉന്മാദാവസ്ഥ .അത് ഞാന്‍ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറത്തായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുസ്ലിം നാമധാരിയായ രഹനാ ഫാത്തിമയ്ക്ക് മല കയറാന്‍ സാധിക്കാതെ വന്നതില്‍ തനിക്ക് ഉള്ളില്‍ സന്തോഷമുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഇദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/photo.php?fbid=1922493427820335&set=a.116858211717208&type=3&theater
Discussion about this post