ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ ക്ഷേത്രനട അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എസ് ശ്രീധരന്‍പിള്ളയുടെ മറുപടി .
ബിജെപിയെയോ തന്നെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം . ശബരിമലയുടെ അടിസ്ഥാനമായ പ്രിതൃസ്ഥാനം തന്ത്രിയാണ് . എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നത് . തന്ത്രിയെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് . ശബരിമല തന്ത്രി സര്‍ക്കാരിന്റെയോ , ദേവസ്വം ബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ല , ഒരു രൂപപോലും ശമ്പളമായി കൈപ്പറ്റുന്നില്ല . അദ്ദേഹത്തിനു ഒരു സര്‍വീസ് റൂളും ബാധകമല്ല .
മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം . നിലവിലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പരാജിതന്റെ പരിദേവനമാണ് . പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയതായി സംശയിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു .
കഴിഞ്ഞ അഞ്ചു ദിവസത്തെ ഭീകരമായ അവസ്ഥയെ വിശ്വാസികള്‍ക്ക് അതിജീവിക്കാന്‍ സാധിച്ചതില്‍ അവരെ അഭിനന്ദിക്കുന്നു . ആത്മസംയമനം കൈവിട്ടു പോകാതെ ബഹുഭൂരിപക്ഷം വിശ്വാസികളും ശ്രമിച്ചു . അതിനാല്‍ തന്നെ ഒരു വിശ്വാസിയായ യുവതിയും അവിടേക്ക് വന്നില്ല . വന്നവര്‍ ഒന്നും തന്നെ വിശ്വാസികളായ യുവതികളായിരുന്നില്ല .
ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നൂറ്റാണ്ടിലെ തന്നെ വലിയൊരു തമാശയാണ് . കുഴപ്പങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പറയാന്‍ എന്ത് തെളിവാണ് ഉള്ളത് ? അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ ?
ശബരിമലയിലേക്ക് വന്ന യുവതികളുടെ കാര്യത്തില്‍ ദുരൂഹതയുണ്ട് . നിഗൂഡമായ പ്രവര്ത്തികളിലൂടെ വിശ്വാസികളെയും , ശബരിമലയേയും തകര്‍ക്കാന്‍ ഭരണകൂടം ശ്രമിച്ചത് ദയനീയമായി പരാജയപ്പെട്ടു . സ്വന്തം പാളയത്തില്‍ തന്നെ പടയുണ്ടെന്നു മനസിലാക്കിയ ഒരു പാര്‍ട്ടി അതില്‍ നിന്നും രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ് . ശബരിമല യുവതി വിഷയത്തില്‍ അവരെടുത്ത നിലപാടില്‍ തെറ്റുണ്ടെന്ന് മനസിലാക്കിയാതിനാലാണ് ഈ പരക്കം പാച്ചില്‍ .
മനുഷ്യരുടെ രൂഡമൂലമായ വിശ്വാസത്തെ തകര്‍ക്കാനല്ല ശ്രമിക്കേണ്ടത് പകരം അതിന്റെ അന്തസത്തയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ഒരു ഭരണക്കര്‍ത്താവ് ശ്രമിക്കേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു .
Discussion about this post