ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദു എന്ന യുവതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. ബിന്ദു താമസിച്ചുകൊണ്ടിരുന്ന വാടക വീട്ടില്‍ നിന്നും ഒഴിയണമെന്നാണ് വീട്ടുടമയുടെ ആവശ്യം. ഇത് കൂടാതെ ബിന്ദു അദ്ധ്യാപികയായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്കൂളില്‍ വരണ്ടായെന്നാണ് പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ചേവായൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ബിന്ദു.
ബിന്ദു താമസിച്ചുകൊണ്ടിരുന്ന വീടിന് നേരെ പ്രദേശത്തെ അയ്യപ്പഭക്തര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വീടിന് വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബിന്ദു തന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ താമസിക്കാന്‍ ചെന്നിരുന്നു. അവിടെയും അവര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ബിന്ദു ആരോപിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു ബിന്ദു മല കയറാന്‍ വേണ്ടി ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ശ്രമം വട്ടപ്പാറയില്‍ വെച്ച് ഭക്തര്‍ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ശ്രമമുപേക്ഷിക്കുകയായിരുന്നു.
Discussion about this post